
റണ്‍വേയിലേക്ക് പറന്നിറങ്ങിയ വിമാനത്തിന്റെ ലാന്‍ഡില്‍ ഗിയര്‍ തകര്‍ന്നതാണ് അപകടകാരണം തകര്‍ന്ന ലാന്‍ഡിങ് ഗിയര്‍ റണ്‍വേയില്‍ തൊട്ടതോടെ തീപിടിക്കുകയായിരുന്നു. ദക്ഷിണ കൊറിയയില്‍ വിമാനാപകടമുണ്ടായി മണിക്കൂറുകള്‍ക്കുള്ളിലാണു സംഭവം.
വിമാനത്തിന്റെ ഉള്ളില്‍ നിന്നും യാത്രക്കാര്‍ പകര്‍ത്തിയ വിഡിയോ പ്രചരിക്കുന്നുണ്ട്. നിലവില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല പരിഭ്രാന്തരായ യാത്രക്കാരെ വിഡിയോയില്‍ കാണാം.
പിഎഎല്‍ എയര്‍ലൈന്‍സിന്റെ എയര്‍ കാനഡ ഫ്ലൈറ്റ് എസി 2259 ആണ് അപകടത്തില്‍പെട്ടത്. തീപിടുത്തത്തെ തുടര്‍ന്നു വിമാനത്താവളത്തിലെ എല്ലാ വിമാന സര്‍വിസുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചു ലാന്‍ഡിങ് ഗിയര്‍ തകരാറിലായതിന്റെ കാരണം അന്വേഷിക്കുകയാണെന്ന് ഏവിയേഷന്‍ അധികൃതര്‍ പറഞ്ഞു.

Comments: